സപ്ലൈകോയുടെ ഓണം മേളകള്‍ 2018 ഓഗസ്റ്റ് 10 മുതൽ

സപ്ലൈകോയുടെ ഓണം മേളകള്‍ 2018 ഓഗസ്റ്റ് പത്തിനു ജില്ലാതല മേളകളോടെ തുടങ്ങും. താലൂക്കിലെ മേളകള്‍ ഓഗസ്റ്റ് 16–നും നിയോജക മണ്ഡലാടിസ്ഥാനത്തിലുളള ഓണം മാര്‍ക്കറ്റുകളും സപ്ലൈകോ വില്പന ശാലകളോടനുബന്ധിച്ചുളള മിനി ഫെയറുകളും മിനി സ്പെഷ്യല്‍ ഫെയറുകളും ഓഗസ്റ്റ് 20–നും തുടങ്ങും. 24–നു രാത്രിയാണ് സമാപനം. 

[ Visitor : IP Address - #3.230.143.40, Browser - #Unknown, Content accessed - #18/04/2021 08:47:33 AM (UTC), Tracking code - #3048803791618735653]

സംസ്ഥാനത്ത് ആകെ 1479 സ്ഥലങ്ങളിലാണ് സപ്ലൈകോ ഓണം ഫെയറുകള്‍ ഉണ്ടാവുക. വിവിധ സമ്മാന പദ്ധതികളുമുണ്ട്. രാവിലെ 9.30 മുതല്‍ എട്ടു വരെയാണു പ്രവർത്തന സമയം

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ടുളള ഓണം മേളകള്‍ക്കായുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി. ജില്ലാ തലത്തില്‍ 14, താലൂക്ക് തലത്തില്‍ 75 ഉം മേളകളാണുണ്ടാവുക. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഓണച്ചന്ത ഉറപ്പു  വരുത്തുന്നതിനായി പ്രമുഖ ഔട്ട്‍ലെറ്റുകളോട് ചേര്‍ന്നോ വേറിട്ടോ നടത്തുന്ന ഫെയര്‍ 78 ഇടങ്ങളില്‍ സംഘടിപ്പിക്കും. സപ്ലൈകോ വില്‍പന ശാലകള്‍ ഇല്ലാത്ത  23 പഞ്ചായത്തുകളിലാണ് സ്പെഷ്യല്‍ മിനി ഫെയറുകൾ.